Flash News

മേഘാലയ, ത്രിപുര തിരഞ്ഞെടുപ്പ് : കമ്മീഷന്‍ യോഗംഇന്ന്



ഷില്ലോങ്: മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പുകള്‍ സംബന്ധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇതേ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തും. ഇന്ന് ഡല്‍ഹിയില്‍ വച്ചാണ് ചര്‍ച്ച. മൂന്നു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലയിരുത്തുമെന്നു മേഘാലയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എഫ് ആര്‍ ഖര്‍കോങ്കര്‍ അറിയിച്ചു. മേഘാലയയിലെ 60 നിയോജക മണ്ഡലങ്ങളിലെ 3082 പോളിങ് ബൂത്തുകളിലും വിവി പാറ്റ് സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗത്തിനു ശേഷം തിര െഞ്ഞടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it