Flash News

മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അന്തരിച്ചു



കോട്ടയം: കോട്ടയം അതിരൂപത പ്രഥമ മെത്രാപോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി (89) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 4.45ന് കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ  വേര്‍പാടിലുള്ള അനുശോചനമായി ഏഴ് ദിവസം ദുഃഖാചരണമായിരിക്കുമെന്നും സംസ്‌കാരദിനമായ ശനിയാഴ്ച അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും അതിരൂപതാ വക്താക്കള്‍ അറിയിച്ചു. കടുത്തുരുത്തിയിലുള്ള പുരാതന പ്രശസ്തമായ കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ്-അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1928 സപ്തംബര്‍ 11 നായിരുന്നു മെത്രാപോലീത്തയുടെ ജനനം. ആലുവ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗന്‍ഡാ കോളജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. ഇദ്ദേഹം സഭാതലത്തില്‍ അനേകം ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. എസ്എംബിസി വൈസ് പ്രസിഡന്റ്, സെക്രട്ടറി, ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയംഗം, കെസിബിസി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്‍മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സിബിസിഐയുടെ പ്രതിനിധി, സീറോമലബാര്‍ സഭയുടെ പ്രഥമ സ്ഥിരം സിനഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2005 മെയ് ഒമ്പതിന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി  നിയമിതനായി. 2005 ജൂണ്‍ മൂന്നിനായിരുന്നു സ്ഥാനാരോഹണം. 2006 ജനുവരി 14ാം തിയ്യതി ശുശ്രൂഷയില്‍ നിന്നും വിരമിക്കുവാനുള്ള ഇദ്ദേഹത്തിന്റെ അപേക്ഷയ്ക്കു സഭാധികാരികള്‍ ഔദ്യോഗികാംഗീകാരം നല്‍കി.
Next Story

RELATED STORIES

Share it