kozhikode local

മെഡി. കോളജ് കാന്‍സര്‍വിഭാഗം ഒപിയില്‍ രോഗികള്‍ക്ക് ദുരിതം

കോഴിക്കോട്: മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗം 67നമ്പര്‍  ഒപി യില്‍ നിന്നു തിരിയാ ന്‍ ഇടമില്ലാതെ രോഗികള്‍ നരകിക്കുന്നു. 25,000 വരെ രോഗികളാണ് ഓരോ വര്‍ഷവും ഇവിടെ ചികില്‍സ തേടുന്നത്. കാന്‍സര്‍ രോഗികളുടെ എണ്ണം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപി യില്‍ രോഗികള്‍ക്ക് ഇരിക്കാനോ നിന്നു തിരിയാനോ സ്ഥലമില്ല. 40 വര്‍ഷം മുമ്പുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും നിലവിലുള്ളത്.
മെഡി.കോളജാശുപത്രിയി ല്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് കാന്‍സര്‍ രോഗവിഭാഗമാണ്. കാന്‍സര്‍ രോഗ വിഭാഗം  വാര്‍ഡുകളില്‍ തീരെ സ്ഥലസൗകര്യമില്ല. ഒപി യില്‍ രാവിലെ അഞ്ചിനു തുടങ്ങുന്ന ക്യൂ ചില ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു വരെ നീളും. ദിവസേന 500 മുതല്‍ 550 വരെ രോഗികളെത്തുന്ന റേഡിയേഷന്‍ വിഭാഗത്തിലും ആവശ്യത്തിനു ജീവനക്കാരില്ല. റേഡിയേഷന്‍ യന്ത്രം ഇടയ്ക്കിടെ പ്രവര്‍ത്തന രഹിതമാവുന്നതിനാല്‍ ചികില്‍സ മുടങ്ങുന്നു.
യന്ത്രത്തിന്റെ കാലപ്പഴക്കം രോഗികളെ ദുരിതത്തിലാക്കുന്നു. രണ്ട് റേഡിയേഷന്‍ യന്ത്രമുണ്ടെങ്കിലും ഒരു യന്ത്രം പ്രവര്‍ത്തനരഹിതമാണ്. നൂറുകണക്കിന്  രോഗികള്‍ ചികില്‍സ തേടിയെത്തുന്ന മെഡി. കോളജില്‍ ഇടക്കിടെ റേഡിയേഷന്‍ കിട്ടാന്‍ വൈകുന്നത് രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലെത്തുന്നതിന് കാരണമാവുന്നു. ഒന്നാംഘട്ട ചികില്‍സ കിട്ടേണ്ടവര്‍ ക്യൂ വിലായതിനാല്‍ മൂന്നും നാലും ഘട്ടം കഴിഞ്ഞാണ് റേഡിയേഷന്‍ നടത്താന്‍ കഴിയുന്നത്. മെഡിക്കല്‍ കോളജില്‍ ഒരു ഫുള്‍ കോഴ്‌സ് റേഡിയേഷന്്്(20 എണ്ണം) 7500 രൂപ ചെലവു വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിന് ഒരു ലക്ഷത്തിലേറെ വേണം. നിര്‍ധനരായ രോഗികളാണ് മെഡി. കോളജിനെ ആശ്രയിക്കുന്നത്.
തിരുവനന്തപുരത്തെ ആര്‍സിസി കഴിഞ്ഞാല്‍ കൂടുതല്‍ കാന്‍സര്‍ രോഗികള്‍ ചികില്‍സ തേടുന്നത് കോഴിക്കോട് മെഡി. കോളജിലാണ്. ദിനേന 200 ഓളം പുതിയ രോഗികളും 550 ഓളം പതിവു രോഗികളും ചികില്‍സ തേടിയെത്തുന്നുണ്ട്. മെഡി. കോളജില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോവുന്ന ടെര്‍ഷറി കാന്‍സര്‍ സെന്ററിന്റെ കെട്ടിട നിര്‍മാണവും ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടനവും ഉടന്‍ നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. എത്രയും പെട്ടെന്ന് പുതിയ ടെര്‍ഷറി കാന്‍സര്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ രോഗികളുടെ ദുരിതത്തിന് പരിഹാരമാവും.
Next Story

RELATED STORIES

Share it