thrissur local

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍



ചാലക്കുടി: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ ഒരാള്‍ കൂടി പോലിസ് പിടിയിലായി. കേസിലെ രണ്ടാം പ്രതിയും ആലപ്പുഴ കമ്ടല്ലൂര്‍ പുതിയവിള സ്വദേശി അഖിലം വീട്ടില്‍ അഖില്‍ദേവ്(29)നെയാണ് സിഐ വി എസ് ഷാജുവും സംഘവും എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്.  ഈ കേസിലെ ഒന്നാം പ്രതി മുസൈഫ് ഷാന്‍ മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചാലക്കുടി സ്വദേശിയായ ഒരു യുവ ഡോക്ടറില്‍ നിന്നും ബാംഗ്ലൂര്‍ മടിവാളയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ റേഡിയോളജി എംഡിക്ക് സീറ്റ് തരപ്പെടുക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 2016 ഓക്‌ടോബര്‍ മാസം മുതല്‍ 2017 മാര്‍ച്ച മാസം വരെയുള്ള കാലയളവിലാണ് പല തവണകളിലായി ബാങ്ക് അക്കൗണ്ട് മുഖേനേയും നേരിട്ടും രണ്ട് കോടി അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയത്. അഡ്മിഷന്‍ സമയമായപ്പോള്‍ വീണ്ടും ഇരുപത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. സംശയം തോന്നിയ ഡോക്ടര്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ബാംഗ്ലൂരില്‍ സീറ്റില്ലെന്നും പൂനയില്‍ സീറ്റ് റെഡിയായിട്ടുണ്ടെന്നും പണം ഉടനെ തരണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡോക്ടര്‍ പോലിസില്‍ പരാതി നല്‍കിയത്. ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്‌ഐ ജയേഷ് ബാലന്‍, ക്രൈ സ്‌ക്വാര്‍ഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, അജിത് കുമാര്‍ വി എസ്, മൂസ പി എം, ഷിജോ തോമസ്, ജീവന്‍, സില്‍ജോ എന്നിവരുമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it