Alappuzha local

മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ശില്‍പശാലയ്ക്കു തുടക്കം

ആലപ്പുഴ: നട്ടെല്ലുകള്‍ക്കുണ്ടാവുന്ന ആഘാതം മൂലം അരക്കെട്ടിനു താഴേക്ക് തളര്‍വാതം ബാധിക്കുന്ന പാരാപ്ലീജിയ രോഗികളുടെ വാര്‍ഷിക കുടുംബ സംഗമം ഇന്ന് നടക്കും. അംഗപരിമിതരുടെ സാമൂഹികാധിഷ്ഠിത പുനരധിവാസത്തില്‍ മെഡിക്കല്‍  വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തെക്കുറിച്ച്  മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക്  ബോധവല്‍ക്കരണം നല്‍കുന്നതിനായി സംഘടിപ്പിച്ച ശില്‍പശാലയുടെ ഭാഗമായാണ് സംഗമം നടക്കുന്നത്.
ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30നു നടക്കുന്ന പൊതുസമ്മേളനം ആരോഗ്യസാമൂഹികനീതി  മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്യും.  മജീഷന്‍ പ്രഫ. ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തും.
രണ്ടു മണിക്ക് 'അനുയാത്രകാംപയിന്റെ അംബാസിഡര്‍മാരായ, മാജിക് പരിശീലനം നേടിയ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാജിക് ഷോ 'എംപവര്‍' അരങ്ങേറും.
കേരള സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ കലക്ടര്‍ ടിവി അനുപമ ഉദ്ഘാടനം ചെയ്ത ശില്‍പ്പശാലയില്‍ കേരളത്തിലെ ആറു മെഡിക്കല്‍ കോളജുകളില്‍ നിന്നായി 120 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
ബാസ്‌കറ്റ്‌ബോള്‍
ടൂര്‍ണമെന്റ്
ആലപ്പുഴ: വൈഎംസിഎ 24ാമത് പിഎസ് വിശ്വപ്പന്‍ മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് 2018 ജനുവരി 25 മുതല്‍ 28 വരെ വൈഎംസിഎ ഫല്‍ഡ്‌ലിറ്റ് ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടത്തും.
Next Story

RELATED STORIES

Share it