kozhikode local

മെഡിക്കല്‍ കോളജ് ആശുപത്രി ഉച്ചഭക്ഷണത്തില്‍ വെന്ത എലി

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തി ല്‍ വെന്ത എലി. കോണോട്ട് സ്വദേശി കുഞ്ഞീബി വാങ്ങിയ ചോറിലാണ് എലിയുടെ തലയും ഉടലും വാലും കണ്ടെത്തിയത്. ചോറ് കുഴച്ച  ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരം വിശപ്പില്ലാ പദ്ധതി പ്രകാരമാണ് ഉച്ചഭക്ഷണം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കുന്നത്. ദിവസേന 2000ല്‍പരം ആളുകള്‍ക്ക് ഉച്ചഭക്ഷണവും പ്രാതല്‍ ഭക്ഷണവും നല്‍കുന്നുണ്ട്. സര്‍ക്കാരും കോര്‍പറേഷനും സഹകരിച്ചാണ് ഭക്ഷണത്തിനായി ഫണ്ട് നല്‍കുന്നത്. ആശുപത്രിയില്‍ നവീകരിച്ച അടുക്കളയില്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാന്‍ സ്വകാര്യ കരാറുകാരനെയാണ് ഏല്‍പിച്ചിരിക്കുന്നത്. ആശുപത്രിയിലെ സൗജന്യ ഭക്ഷണ വിതരണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പുറത്തു അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും വളരെ ഉപകാരപ്രദമാണ്. രോഗികള്‍ വന്‍വില കൊടുത്ത് ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല. സൗജന്യ ഭക്ഷണം പാകം ചെയ്ത് രോഗികള്‍ക്ക് കൊടുക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്തേണ്ടത് മെഡിക്കല്‍ കോളജ് ആശുപത്രി ആരോഗ്യവിഭാഗമാണ്. രണ്ട് എച്ച്‌ഐമാര്‍, ഒരു ഹെഡ് നഴ്‌സ്, രണ്ട് ഗ്രേഡ് ടു ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ ആശുപത്രിയില്‍ നിയോഗിച്ചിട്ടുണ്ട്. ആശുപത്രി ആരോഗ്യവിഭാഗം രോഗികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് ഭക്ഷണം പാകം ചെയ്യുന്നതില്‍ അപാകതവന്നതെന്ന് ആരോപണമുണ്ട്. ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഭക്ഷണപാകം ചെയ്തു കഴിഞ്ഞാല്‍ പരിശോധന നടത്തുന്നില്ല. ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ ഇവര്‍ ഉണ്ടാവാറില്ലെന്നും പരാതിയുണ്ട്. സര്‍ക്കാരും കോര്‍പറേഷനും വന്‍തുക ചിലവഴിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യ വിഭാഗം അവഗണനയാണ് കാണിക്കുന്നത്.ആശുപത്രിയിലെ അടുക്കള മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തും കരാറുകാരെ മാറ്റു പതിയ കരാറുകാരെ ഏല്‍പിച്ച് ഭക്ഷണ വിതരണം പുസ്ഥാപിക്കണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം പ്രസിഡന്റ് ടി കെ എ അസീസ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it