Idukki local

മൂലമറ്റത്ത് വീണ്ടും കള്ളനോട്ടുകള്‍; മുന്നറിയിപ്പുമായി പോലിസ്

മൂലമറ്റം: മൂലമറ്റത്ത് കളളനോട്ട് വീണ്ടും വ്യാപകമായി. പോലിസ് ജാഗ്രതാ നിര്‍ദേശവും പുറത്തിറക്കി.ആയിരത്തിന്റെ നോട്ടുകളാണ് ഈ പ്രാവശ്യം വ്യാപകമായത്. നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു കഴിഞ്ഞ തവണ ആളുകളുടെ കൈയ്യിലെത്തിയിരുന്നത്.
പെട്രോള്‍ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിവറേജ് ഔട്ട്‌ലെറ്റിലുമാണ് ഇത്തരം നോട്ടുകളെത്തുന്നത്.ഇവ ബാങ്കുകളില്‍ എത്തിച്ചപ്പോഴാണ് കളളനോട്ടുകളാണെന്നു മനസ്സിലാവുന്നത്.ബാങ്കുകള്‍ ഇങ്ങനെ കിട്ടുന്ന നോട്ടുകള്‍ ഉടമയെ അറിയിച്ച ശേഷം കത്തിച്ച് കളയുകയാണ് പതിവ്.നാട്ടുകാരില്‍ പലര്‍ക്കും പലപ്പോഴും ഇത്തരം നോട്ടുകള്‍ കിട്ടി.പോലിസിനെ അറിയിച്ചാല്‍ അതിന്റെ പുറകെ നടക്കേണ്ടി വരുമെന്നു കരുതി അതിനും മുതിരുന്നില്ല.
അതുകൊണ്ടുതന്നെ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനുമാവുന്നില്ല. കളളനോട്ടുകള്‍ കിട്ടുന്നവര്‍ വിവരം അപ്പോള്‍ത്തന്നെ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പയസ് ജോര്‍ജിനെയോ, എസ്‌ഐ കെ ആര്‍ ബിജുവിനെയോ അറിയിക്കണം.
അങ്ങനെ വിവരം തരുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. അവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും കാഞ്ഞാര്‍ പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it