Flash News

മൂന്നാര്‍ : ജൂലൈ ഒന്നിന് ഉന്നതതലയോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം



തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂവകുപ്പിന് നിര്‍ദേശം നല്‍കി. ജൂലൈ ഒന്നിനു യോഗം വിളിക്കണമെന്നാണു നിര്‍ദേശം. ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ മൂന്നാറില്‍ നിന്നുള്ള രാഷ്ട്രീയകക്ഷികളുടെ പ്രാദേശിക നേതൃത്വം നിവേദനം നല്‍കിയതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പു കൈമാറി. ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണു വിവിധ കക്ഷികളുടെ പ്രാദേശിക പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി എം എം മണിയും കെപിസിസി വൈസ് പ്രസിഡന്റ്് എ കെ മണിയും സംഘത്തില്‍ ഉണ്ടായിരുന്നു. മൂന്നാര്‍ പോലിസ് സ്‌റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നാണു പരാതിയുമായി രാഷ്ട്രീയ നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it