Flash News

മൂന്നാര്‍ കയ്യേറ്റം:പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കി;പ്രദേശത്ത് നിരോധനാജ്ഞ

മൂന്നാര്‍ കയ്യേറ്റം:പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കി;പ്രദേശത്ത് നിരോധനാജ്ഞ
X


മൂന്നാര്‍: ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമന്‍ കുരിശും ഷെഡുകളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കുരിശ് പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി. സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. കുരിശിന് സമീപം നിര്‍മ്മിച്ചിരുന്ന ഷെഡുകളും തീയിട്ട് നശിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ പോലീസ് അടക്കം വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നത്.

അതേസമയം, വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട്  കയ്യേറ്റമൊഴിപ്പിക്കാനെത്തുന്ന സംഘത്തെ തടയാന്‍ ചിലര്‍ ശ്രമിച്ചു. ഈ വാഹനങ്ങല്‍ ജെസിബി ഉപയോഗിച്ച് വഴിയില്‍ നിന്ന് മാറ്റിയ ശേഷമാണ് സംഘം സ്ഥലത്തെത്തിയത്. പ്രതിഷേധവുമായെത്തിയവരെയും പോലീസ് ഇടപെട്ട് ഇവിടെ നിന്നും നീക്കി. ഇത് മൂന്നാം തവണയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ ദൗത്യസംഘം പാപ്പാത്തിച്ചോലയിലെത്തുന്നത്. 15 അടിയോളം ഉയരമുള്ള കുരിശാണ് കോണ്‍ക്രീറ്റ് അടിത്തറയില്‍ സ്ഥാപിച്ചിരുന്നത്. ഇതിനോടൊപ്പം രണ്ട്  ഷെഡുകളും നിര്‍മിച്ചിരുന്നു.
Next Story

RELATED STORIES

Share it