Flash News

മൂന്നാംമുറ : നിയമപാലകരെ ജീവപര്യന്തം ശിക്ഷിക്കണം



ന്യൂഡല്‍ഹി: മൂന്നാംമുറ പ്രയോഗിക്കുന്ന നിയമപാലകര്‍ക്ക് ജീവപര്യന്തം തടവ്് ശുപാര്‍ശ ചെയ്ത് നിയമ കമ്മീഷന്‍. അധികൃതരുടെ കടുത്ത പീഡനങ്ങള്‍ തടയുന്ന നിയമങ്ങള്‍ ഇ ല്ലാത്തതുമൂലം വിദേശരാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികളെ കൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് യുഎന്‍ ഉടമ്പടിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടു.പീഡനം, മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങള്‍, അവഹേളനപരമായ നടപടികള്‍ എന്നിവ സംബന്ധിച്ച യുഎന്‍ കരാറുകള്‍ അംഗീകരിക്കുന്നതോടൊ പ്പം  നിയമപാലകരുടെ മൂന്നാംമുറ തടയുന്നതിന് വിവിധ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മൂന്നാംമുറ ഭീഷണി തടയുന്നതിന് പീഡനവീരന്‍മാര്‍ക്ക് കടുത്ത ശിക്ഷ പീഡനം തടയല്‍ ബില്ല് 2017ന്റെ കരടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജീവപര്യന്തം വരെ തടവും പിഴയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ലഭിക്കാം. 1973ലെ ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലും 1872ലെ ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതികള്‍ വരുത്തണമെന്നും നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. തടവും പിഴയും കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ 357 ബി വകുപ്പ് ഭേദഗതി ചെയ്യുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it