Flash News

മൂത്രം വില്‍ക്കാന്‍ മൂത്രബാങ്കുകള്‍ വരുന്നു

മൂത്രം വില്‍ക്കാന്‍ മൂത്രബാങ്കുകള്‍ വരുന്നു
X

നാഗ്പൂര്‍ : രാജ്യത്ത് സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെ മൂത്രബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം. കര്‍ഷകര്‍ക്ക് ആവശ്യമായ യൂറിയ ഉല്‍പാദിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണിതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ടെന്നും ഇതു ശേഖരിച്ച് പ്രാദേശിക തലത്തില്‍ തന്നെ യൂറിയ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓരോ താലൂക്കുകളിലും മൂത്രബാങ്കുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ക്ക് തങ്ങള്‍ ഉല്‍പാദിപ്പിച്ച മൂത്രം കന്നാസിലാക്കി ബാങ്കിലെത്തിക്കാം. കന്നാസുകള്‍ സര്‍ക്കാര്‍ നല്‍കണം.  ഇതുപയോഗിച്ച് പ്രാദേശിക ഉല്‍പാദനത്തിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാണ് ലക്ഷ്യം. ഇതിന്റെ ആശയം വളരെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും നാഗ്പൂരിനടുത്തുള്ള ദബേവാഡ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗഡ്കരി പറഞ്ഞു. തന്റെ ഔദ്യോഗിക വസതിയിലെ തോട്ടത്തില്‍ വളമായി മൂത്രം ഒഴിച്ച് പരീക്ഷിച്ചപ്പോള്‍ ചെടികള്‍ നന്നായി വളര്‍ന്ന് ഫലം തന്നതായി മുന്‍പൊരിക്കല്‍ ഗഡ്കരി വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it