Flash News

മുസ് ലിംങ്ങള്‍ക്കിടയില്‍ ഭയം വരുത്താനാണ് താന്‍ വന്നത്;തൊപ്പിയും താടിയുമുള്ളവരുടെ എണ്ണം കുറക്കണം:ബിജെപി നേതാവ്

മുസ് ലിംങ്ങള്‍ക്കിടയില്‍ ഭയം വരുത്താനാണ് താന്‍ വന്നത്;തൊപ്പിയും താടിയുമുള്ളവരുടെ എണ്ണം കുറക്കണം:ബിജെപി നേതാവ്
X
ദഭോയ്: വര്‍ഗീയ പ്രസ്താവനയുമായി  ഗുജറാത്തിലെ ബിജെപി  സ്ഥാനാര്‍ത്ഥി  ശൈലേഷ് സുട്ട രംഗത്ത്. രാജ്യത്ത് തൊപ്പി ധരിച്ചവരുടെയും താടിവച്ചവരുടെയും എണ്ണം കുറച്ചുകൊണ്ടുവരണമെന്നാണ് ശൈലേഷ് സുട്ടയുടെ വിവാദ പ്രസ്താവന. ദഭോയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഒത്തുചേര്‍ന്ന യോഗത്തിലാണ് സുട്ടയുടെ വിവാദ പ്രസ്താവന.



മുസ് ലിംങ്ങള്‍ക്കിടയില്‍ ഭീതി വരുത്താനാണ് താന്‍ ദഭോയിയിലേക്ക് വന്നത്. രാജ്യത്ത് തൊപ്പിവച്ചവരുടെയും താടിവളര്‍ത്തിയവരുടെയും ജനസംഖ്യ കുറച്ചുകൊണ്ടുവരണം. തൊപ്പിധരിച്ചവരെയും താടിവച്ചവരെയും അനുകൂലിക്കുന്നവര്‍ക്ക് ശബ്ദിക്കാന്‍ അവകാശമില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതര മതസ്ഥരെ അനുകൂലിച്ച മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികളെ സുട്ട പരിഹസിച്ചു. മറ്റുമതസ്ഥരെക്കുറിച്ച് സംസാരിക്കാനാണെങ്കില്‍ ഇത്തരക്കാര്‍ തിരഞ്ഞെടുപ്പ് സംഘടിപ്പിക്കേണ്ടതില്ലെന്നും സുട്ട പറഞ്ഞു.
തന്റെ മതത്തിന് വേണ്ടി താന്‍പോരാടും. ചിലയാളുകള്‍ തന്നോട് ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ 90 ശതമാനം പേരും തന്നെ അനുകൂലിക്കുമ്പോള്‍ വെറും 10 ശതമാനത്തിന് വേണ്ടി എന്തിന് താന്‍ നിശബ്ദനാവണമെന്നും സുട്ട ചോദിച്ചു.
വഡോദരയില്‍ നിന്നുള്ള കൗണ്‍സിലറാണ് ശൈലേഷ് സുട്ട. ആദ്യമായി അസംബ്ലി ഇലക്ഷനില്‍ മല്‍സരിക്കുന്ന ഇയാള്‍ ദഭോയ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്.
Next Story

RELATED STORIES

Share it