kozhikode local

മുസ്‌ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ പടിയിറങ്ങി

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലാ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ അബ്ദുറഹിമാന്‍ കീലത്ത് 34 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഇന്നു സര്‍വിസില്‍ നിന്നും വിരമിച്ചു.
1984 ജൂലൈ 30ന് മട്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സകൂള്‍, ചാത്തമംഗലം ആര്‍ഇസി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, വളയം ഗവ. ഹയര്‍ സെക്കണ്ടറി സ് ക്കൂള്‍, ബേപ്പൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ് ക്കൂള്‍, പയമ്പ്ര ഗവ. ഹയര്‍ സെക്കണ്ടറി സ് ക്കൂള്‍, നീലേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിടങ്ങളില്‍ സേവനം ചെയ്തതിന് ശേഷം 2015 നവംബര്‍ 12ന് ആണ് കോഴിക്കോട് വയനാട് ജില്ലാ മുസ്‌ലിം വിദ്യഭ്യാസ ഇന്‍സ്—പെകടറായി കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡിറക്ടറേറ് ഓഫിസില്‍ ചാര്‍ജെടുത്തത്.
കേരളാ അറബിക് ടീച്ചേര്‍സ് ഫെഡറേഷന്‍ മട്ടന്നൂര്‍ ഉപജില്ലാ ജനറല്‍ സിക്രട്ടറി, താമരശേരി വിദ്യഭ്യാസ ജില്ലാ ട്രഷറര്‍, ചെറുവത്തൂര്‍, കുന്ദമംഗലം, മുക്കം ഉപജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കുമാരനെല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യുപി സ്—ക്കൂള്‍, ചെറുവണ്ണൂര്‍ ഗവ. യുപി സ് ക്കൂള്‍ എന്നിവിടങ്ങളിലും അറബിക്ക് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
അധ്യാപക ശാക്തികരണത്തിനും വിദ്യാര്‍ഥികളുടെ മികവുകള്‍ വര്‍ധിപ്പിക്കുന്നതിനും തന്റേതായ പരിശ്രമങ്ങള്‍ നടത്തിയ ചാരിതാര്‍ഥ്യത്തോടെയാണ് അദ്ദേഹം പടിയിറങ്ങിയത്. കോഴിക്കോട് ജില്ലയിലെ മുക്കം കുമരനെല്ലൂര്‍ സ്വദേശിയാണ്.
Next Story

RELATED STORIES

Share it