malappuram local

മുസ്‌ലിം ലീഗ് ഓഫിസ് അക്രമം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മണ്ഡലം മുസ്‌ലിംലീഗ് ഓഫിസ് അടിച്ചു തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൂടി പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ചെയ്തു. മങ്കട പള്ളിപ്പുറം വിഷ്ണു, നിലമ്പൂര്‍ ശരത് കൃഷ്ണന്‍, എറണാംകുളം ഷിഫിന്‍ ഷിജി, മക്കരപ്പറമ്പ് ശബീര്‍ ഷിബി, അരീക്കോട് ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it