Flash News

മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് യുഎസ് കോടതി അംഗീകരിച്ചു

മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് യുഎസ് കോടതി അംഗീകരിച്ചു
X


വാഷിങ്ടണ്‍: ആറു മുസ്‌ലിം രാജ്യങ്ങൡ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതിനായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം കൊണ്ടുവന്ന നിയമത്തിന് യുഎസ് കോടതിയുടെ അംഗീകാരം. യുഎസ് പരമോന്നതകോടതിയാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അഞ്ചുപേരടങ്ങുന്ന ബഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ ഉത്തരവിന് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. അതേസമയം, വിവേചനപരമായ നിയമത്തിന് ഭരണഘടനാപരമായ നിലനില്‍പില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ നിലവിലുണ്ട്.  ഇറാന്‍, ലിബിയ, യമന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ വിലക്കുന്ന ഉത്തരവ് ട്രംപ് ജനുവരിയിലാണ് പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ഏഴു രാജ്യങ്ങള്‍ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇറാഖിനെ ഒഴിവാക്കുകയായിരുന്നു. നിയമത്തിനെതിരേ രാജ്യത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമായി വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

[related]
Next Story

RELATED STORIES

Share it