മുസാഫര്‍നഗര്‍ കലാപം; ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്
BY Jesla JSL16 Dec 2017 4:15 PM GMT
X
Jesla JSL16 Dec 2017 4:15 PM GMT
ലഖ്നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മധു ഗുപ്തയാണ് പ്രതികള്‍ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മന്ത്രി സുരേഷ് റാണ, ബിജെപി എംഎല്‍എ മാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
എംഎല്‍എമാരേയും മന്ത്രിമാരേയും വിചാരണ ചെയ്യുന്നതിന് നേരത്തെ പ്രത്യേക അന്വേഷണ സംഘം യുപി സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
2013 ഓഗസ്റ്റ് അവസാനം മുസാഫര്‍ നഗറില്‍ നടന്നൊരു യോഗത്തില്‍ സംബന്ധിച്ച പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ആരോപണം. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി ആഹ്വാനം നടന്ന വര്‍ഗീയ കലാപത്തില്‍ അറുപതിലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT