മുസഫര്‍ നഗറില്‍ ശിവസേനാ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു; പ്രദേശത്ത് സംഘര്‍ഷം
BY swapna en20 April 2016 11:57 AM GMT
X
swapna en20 April 2016 11:57 AM GMT
മുസഫര്‍നഗര്‍: ശിവസേനാ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു.സുശീല്‍ കുമാര്‍ ജെയിന് എന്ന നേതാവാണ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അബ്ദുല്‍ സമദ് എന്ന പേര് സ്വീകരിച്ചത്. ഫെബ്രുവരി 15നാണ് താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന്് സുശീല്‍ മഹാവീര്‍ ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പറഞ്ഞു. ജെയിന സമുദായത്തിലെ പ്രശ്നങ്ങള്‍, മുനിസിപ്പല്‍ കോര്പ്പറേഷന് ഭരണത്തില്‍ വീഴ്ച, റവന്യൂ വകുപ്പിന്റെ തെറ്റായ നടപടികള്‍ എന്നിവയില്‍ പ്രതിഷേധിച്ചാണ് സുശീല്‍ മതം മാറിയത്. താന്‍ മതം മാറിയത് ആരുടെയും സമ്മര്‍ദ്ധ പ്രകാരമല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുശീല്‍ അറിയിച്ചു. മതംമാറ്റത്തെ തുടര്‍ന്ന് കടൗലി, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷം ഉണ്ടായി. ശിവസേനയുടെ നഗരസഭാ അധ്യക്ഷനാണ് സുശീല്‍.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT