മുസഫര്‍നഗര്‍: സാധ്വിക്കെതിരേ വാറന്റ്

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപക്കേസില്‍ ഹാജരാവാതിരുന്നതിനെത്തുടര്‍ന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചിക്കെതിരേ കോടതി വാറന്റയച്ചു. ഫെബ്രുവരി 18ന് ഹജരാവാന്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സീതാറാം നിര്‍ദേശം നല്‍കി. കലാപവേളയില്‍ നിരോധനാജ്ഞ ലംഘിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. കേന്ദ്രമന്ത്രി സഞ്ജീവ് ബലിയന്‍, ബിജെപി എംപി ബര്‍തെന്ദു സിങ്, ബിജെപി എംഎല്‍എമാരായ സുരേഷ് റാണ, സംഗീത് സോം എന്നിവര്‍ക്കെതിരേയും കേസുണ്ട്.
Next Story

RELATED STORIES

Share it