മുസഫര്‍നഗര്‍ കലാപം: പ്രാചി കീഴടങ്ങി
BY Sumeera SMR18 Feb 2016 8:13 PM GMT
Sumeera SMR18 Feb 2016 8:13 PM GMT
മുസഫര്‍നഗര്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ വിഎച്ച്പി നേതാവ് സാധ്വി പ്രാചി കോടതിയില്‍ കീഴടങ്ങി. ഇവരോട് ഹാജരാവാന്‍ കോടതി പലതവണ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അനുസരിച്ചില്ല. ഇതേത്തുടര്‍ന്ന് വാറന്റ് പുറപ്പെടുവിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ബിജെപി നേതാക്കളടക്കം നിരവധി പേര് കോടതിയില്‍ കീഴടങ്ങിയിരുന്നു. ബിജെപി എംഎല്‍എ സംഗീത് സോം ഇക്കഴിഞ്ഞ ജനുവരി 19നും കീഴടങ്ങി. വര്‍ഗീയമായി പ്രസംഗിക്കുകയും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തു എന്നതടക്കം നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിരിക്കുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT