Second edit

മുളയുടെ നല്ല കാലം

പല ഏഷ്യന്‍ രാജ്യങ്ങളിലും സമൃദ്ധമായി വളരുന്ന മുള വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതില്‍ ചൈനയാണു മുമ്പില്‍. ഹരിതസ്വര്‍ണം എന്നൊരു പേരുതന്നെ മുളയ്ക്കുണ്ട്. കാരണങ്ങള്‍ പലതാണ്. വളമൊന്നും നല്‍കിയില്ലെങ്കിലും മുള ദിവസം ഒരു മീറ്ററോളം വളരും. പത്തു കൊല്ലത്തിലൊരിക്കല്‍ മുളങ്കാടുകള്‍ വെട്ടിമാറ്റി ഉപയോഗിക്കാം. ചിലതരം ഉരുക്കിനേക്കാള്‍ ഉറപ്പുള്ളതാണ് മുള. കോണ്‍ക്രീറ്റിനേക്കാള്‍ മര്‍ദം താങ്ങാനുള്ള ശക്തിയും അതിനുണ്ട്. പക്ഷേ, പ്രാണികള്‍ക്ക് മുള വളരെ ഇഷ്ടമാണ്. അതില്‍ പഞ്ചസാരയും ജലവും കൂടുതലുള്ളതാണ് കാരണം. അതുകൊണ്ടു തന്നെ പല്ലുകുത്തി, തീപ്പെട്ടിക്കോല്‍, കുട്ട, പായ തുടങ്ങിയവ നിര്‍മിക്കാനാണ് മുള കൂടുതല്‍ ഉപയോഗിക്കുന്നത്. അതിന് അധ്വാനം കൂടുതലായതിനാല്‍ വലിയതോതില്‍ വരുമാനമുണ്ടാവില്ല. പക്ഷേ, ആഗോളതാപനം മുളയുടെ സഹായത്തിനെത്തുകയാണ്. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഓക്‌സിജന്‍ പുറത്തേക്ക് വിടുന്നത് മുളങ്കാടുകളാണ്. അത് ധാരാളം കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്നു. മുളകൊണ്ടുള്ള തറയോടുകള്‍ കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ കാര്യത്തില്‍ മെച്ചമാണ്. വലിയ കെട്ടിടങ്ങള്‍ക്ക് ഉയരം കെട്ടുന്നതിനു മുളയാണ് ഇരുമ്പ് പൈപ്പിനേക്കാള്‍ മെച്ചം. അതുകൊണ്ടുതന്നെ മുളയുല്‍പന്നങ്ങളുടെ കയറ്റുമതി 500 ഇരട്ടിയാണ് വര്‍ധിച്ചത്. പതിവുപോലെ ഇന്ത്യ ഇക്കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നു.
Next Story

RELATED STORIES

Share it