മുല്ലപ്പെരിയാറിലേക്കുള്ള റോഡിലെ ചപ്പാത്ത് ബലപ്പെടുത്താന്‍തമിഴ്‌നാട് ഒരുങ്ങുന്നു

കുമളി: അണക്കെട്ടില്‍ നിന്നു കുത്തിയൊലിെച്ചത്തിയ വെള്ളംമൂലം കേടുപാടുകളുണ്ടാക്കിയ മുല്ലപ്പെരിയാറിലേക്കുള്ള റോഡിലെ ചപ്പാത്തു ബലപ്പെടുത്താന്‍ തമിഴ്‌നാട് നീക്കം ആരംഭിച്ചു. വള്ളക്കടവില്‍ നിന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് പോവുന്ന കാനനപാതയില്‍ വനത്തിനുള്ളിലാണു പെരിയാറിനു കുറുകെ ചപ്പാത്തുള്ളത്. അണക്കെട്ടിലെ 13 ഷട്ടറുകളും തുറന്നതിനെ തുടര്‍ന്നാണ് ചപ്പാത്തിനു കേടുപാടുകള്‍ സംഭവിച്ചത്. ഇതിന് പകരമായാണ് റോഡിലെ ചപ്പാത്തിന് പകരം ബലവത്തായ പാലം നിര്‍മിക്കാന്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്നും നിര്‍മാണത്തിന് അനുമതി തേടി പെരിയാര്‍ കടുവസങ്കേതം അധികൃതര്‍ക്ക് അടുത്ത ദിവസം കത്ത് നല്‍കുമെന്നുമാണു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലിസിന്റെയും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെയും വാഹനങ്ങള്‍ അണക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. ചപ്പാത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയാല്‍ വാഹനങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിയും. ഇതു ചൂണ്ടിക്കാട്ടി തങ്ങള്‍ റോഡ് സഞ്ചാരയോഗ്യമാക്കാം എന്ന പേരിലാണു തമിഴ്‌നാട് സംസ്ഥാന വനം വകുപ്പിനെ സമീപിക്കാന്‍ പദ്ധതിയിടുന്നത്. അനുമതി ലഭിച്ചാല്‍ ബലവത്തായ പാലം നിര്‍മിക്കും. സ്പില്‍വേയിലെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നാലും തകരാര്‍ സംഭവിക്കാത്ത വിധത്തില്‍ പാലം പണിയാനാണു പദ്ധതി. മാത്രമല്ല ചപ്പാത്ത് ബലവത്തല്ലാത്തതിനാല്‍ അണക്കെട്ടില്‍ തമിഴ്‌നാട് അനധികൃതമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധന സാമഗ്രികള്‍ എത്തിക്കാന്‍ കഴിയുന്നില്ല. ഇതു മുന്നില്‍ക്കണ്ടാണു പാലം നിര്‍മാണമെന്ന നീക്കവുമായി തമിഴ്‌നാട് കേരള വനം വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

Next Story

RELATED STORIES

Share it