മുന്‍ ലോക റെസ്ലര് ദി ഗ്രേറ്റ് ഖാലിക്ക് മല്‍സരത്തിനിടെ ഗുരുതര പരിക്ക്
BY swapna en26 Feb 2016 7:25 AM GMT
X
swapna en26 Feb 2016 7:25 AM GMT
ഡെറാഡൂണ്‍; മുന്‍ ഡബ്ല്യൂഡബ്ല്യൂഇ റെസ്ലര് ദാലിപ് സിങ് റാണ അഥവാ ദി ഗ്രേറ്റ് ഖാലിക്ക് മല്‍സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ഹാല്ദവാനിയില് നടക്കുന്ന കോണ്ഡിനറ്റല് റെസ് ലിങ് എന്റര്ടെയ്ന്മെന്റ് ഷോയ്ക്കിടെയാണ് ഖാലിക്ക് പരിക്കേറ്റത്.
വിദേശ റെസ്ലര്മാരായ മിക്ക് ഖ്നോക്സു ബ്രോഡേ സ്റ്റീലുമായിരുന്നു മല്‍സരത്തിലെ ഖാലിയുടെ എതിരാളികള്‍. ഇവരുടെ ഇടി തടക്കുന്നതിനിടെയാണ് പരിക്കേറ്റത്.
ഖാലിക്ക് നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ പരിക്കിന്റെ തീവ്രതയെക്കുറിച്ച് പറയനാകൂയെന്ന് മല്‍സരത്തിന്റെ സംഘാടകര്‍ പറഞ്ഞു. തലയ്ക്ക് ഏഴോളം സ്റ്റിച്ചുകള്‍ ഉണ്ട്. ഷോയുടെ രണ്ടാം ഭാഗം നടക്കേണ്ടത് ഈ മാസം 28നാണ്.
2007ലാണ് ഇന്ത്യക്കാരനായ ഖാലി ലോക ഹെവിവെയ്റ്റ് ചാംപ്യന്‍ഷിപ്പ് നേടുന്നത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT