World

മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന് നേരെ വിഷ പ്രയോഗം

ലണ്ടന്‍: ബ്രിട്ടനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിയിലായ മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന് അജ്ഞാത വിഷവസ്തു പ്രയോഗം മൂലം ഗുരുതരാവസ്ഥയിലായി. സെര്‍ജി സ്‌ക്രിപ്പില്‍ (66)നു നേരെയാണ് അജ്ഞാത വസ്തു പ്രയോഗിച്ചത്. ഗുരുതരാവസ്ഥയിലായ സെര്‍ജിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബ്രീട്ടീഷ്  നഗരമായ സോള്‍സ്ബറിയിലെ ഒരു ഷോപ്പിങ് മാളിനു സമീപത്തു നടന്ന ആക്രമണത്തില്‍ മറ്റൊരു യുവതിക്കും വിഷപ്രയോഗമേറ്റു. ഇവര്‍ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഷോപ്പിങ് മാളിലെ ഒരു ബെഞ്ചില്‍ ലഹരിക്ക് അടിപ്പെട്ടതു പോലെയായിരുന്നു സെര്‍ജിയെ കണ്ടെത്തിയത്. വിഷവസ്തുവിന്റെ  സാംപിളുകളും സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്.
2004ലാണ് ബ്രിട്ടനു വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ചു മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന സെര്‍ജിയെ റഷ്യ അറസ്റ്റ് ചെയ്തത്്. 2006ല്‍ 13 വര്‍ഷത്തേക്ക് ഇയാളെ റഷ്യ ജയില്‍ശിക്ഷയ്ക്കും വിധിച്ചിരുന്നു. യുഎസ് അറസ്റ്റ് ചെയ്ത റഷ്യന്‍ ചാരസുന്ദരിക്കു പകരം റഷ്യ യുഎസിന് വിട്ടുകൊടുത്ത കുറ്റവാളി കൂടിയാണ് സെര്‍ജി സ്‌ക്രിപ്പില്‍. 2010ലാണ് ഇദ്ദേഹം സ്വതന്ത്രനായത്.
Next Story

RELATED STORIES

Share it