മുന്‍ രാഷ്ട്രപതിമാര്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം

ന്യൂഡല്‍ഹി: വിരമിച്ച രാഷ്ട്രപതിമാര്‍ക്കും ഉപരാഷ്ട്രപതിക്കും ഓഫിസ് ചെലവെന്ന നിലയില്‍ ഇനി മുതല്‍ പ്രതിവര്‍ഷം യഥാക്രമം ഒരു ലക്ഷവും 90,000 രൂപയും ലഭിക്കും. 1962ലെ രാഷ്ട്രപതിയുടെ പെന്‍ഷന്‍ ചട്ടങ്ങളും 1999ലെ ഉപരാഷ്ട്രപതിയുടെ പെന്‍ഷന്‍ ചട്ടങ്ങളും ഇതിനായി ഭേദഗതി ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്തരിച്ച രാഷ്ട്രപതിയുടെ ഭാര്യക്കോ, ഭര്‍ത്താവിനോ, പ്രൈവറ്റ് സെക്രട്ടറിയെയും പ്യൂണിനെയും അനുവദിക്കാനും എല്ലാ സാമ്പത്തിക വര്‍ഷവും 20,000 രൂപയില്‍ കവിയാത്ത തുക അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it