World

മുന്‍ ചാരനെതിരേ വിഷവാതക പ്രയോഗം: തെളിവ് കണ്ടെത്തി

ലണ്ടന്‍: ബ്രിട്ടനു വേണ്ടി ചാരവൃത്തി നടത്തിയിരുന്ന റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനെതിരേ ബ്രിട്ടിഷ് നഗരമായ സാലിസ്ബറിയില്‍ വിഷവാതക പ്രയോഗം നടന്ന സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സെര്‍ജി സ്‌ക്രിപാലും മകള്‍ യുലിയയും വിഷവാതക പ്രയോഗത്തിന് ഇരയാവുന്നതിന്ന് തൊട്ടു മുമ്പ് ഭക്ഷണം കഴിച്ച റസ്‌റ്റോറന്റില്‍ നിന്നും നാഡികളെ തളര്‍ത്തുന്ന വിഷത്തിന്റെ (നെര്‍വ് ഏജന്റ്)അംശങ്ങള്‍ കണ്ടെത്തിയതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല. സെര്‍ജി സ്‌ക്രിപ്‌ലിന്റെയും മകള്‍ യുലിയയുടെയും നില ഗുരുതരമായി തുടരുകയാണ്.
Next Story

RELATED STORIES

Share it