malappuram local

മുന്‍ അധ്യാപികയുടെ പരാതി അടിസ്ഥാനരഹിതമെന്ന്

പരപ്പനങ്ങാടി: കോ-ഓപ്പറേറ്റീവ് കോളജ് പ്രസിഡന്റ് അഡ്വ. കെ കെ സെയ്തലവിക്കെതിരേ മുന്‍ അധ്യാപികയുടെ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്. പരാതിപ്പെട്ട അധ്യാപിക കോളജിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും ജൂനിയര്‍ അധ്യാപികയാണ്. സെമസ്റ്റര്‍ മാറ്റം ഉണ്ടായ സമയത്ത് ഈ അധ്യാപികയെ  പാര്‍ട് ടൈം  ആക്കി മാറ്റേണ്ടി വന്നിട്ടുണ്ട്. ഇത് താല്‍ക്കാലിക ക്രമീകരണം മാത്രമാണ്. ഇല്ലാത്ത പീഡനകഥകള്‍ ആരോപിച്ച്  അധ്യാപിക നല്‍കിയ പരാതി മനപൂര്‍വം പ്രസിഡന്റിനെയും സ്ഥാപനത്തെയും  ഇകഴ്ത്തി കാണിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഒരു യുവജന സംഘടന കോളജിലേക്ക് നടത്തിയ മാര്‍ച്ച് അന്യായവും രാഷ്ട്രീയ പ്രേരിതവുമാണ്. കോളജിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ അടിയന്തര സ്റ്റാഫ് കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. പ്രിന്‍സിപ്പല്‍ ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി ശശി, ജ്യോതിഷ്. കെ, അനൂപ് അലക്‌സ സംസാരിച്ചു.
Next Story

RELATED STORIES

Share it