World

മുന്‍ഗാമികള്‍ക്കു കഴിയാത്തത് ട്രംപിനു സാധിക്കുമോ

സിംഗപ്പൂര്‍ സിറ്റി: മുന്‍ പ്രസിഡന്റുമാര്‍ക്ക് കഴിയാത്തതു ട്രംപിനു കഴിയുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. മുമ്പേ നടന്ന 11 യുഎസ് പ്രസിഡന്റുമാര്‍ ഉത്തര കൊറിയയുമായി ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടതു യുഎസിന്റെ കടുംപിടിത്തം കാരണമായിരുന്നുവെന്നുവെന്നാണ് വിലയിരുത്തല്‍.
തുര്‍ച്ചയായുള്ള യുഎസ് ഭരണകൂടങ്ങള്‍ പ്യോങ്‌യാങിന് സ്വീകാര്യമായ സുരക്ഷാക്രമീകരണങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ പരാജയപ്പെടുകയും, ധാരണയിലെത്താനുള്ള പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും നടത്തിയ വാചാടോപം ആസൂത്രിത ഉച്ചകോടിയുടെ താല്‍ക്കാലിക നിര്‍ത്തിവയ്ക്കലിനു കാരണമാക്കിയത് ഇതിന് ഉദാഹരണമാണ്. 64 വര്‍ഷങ്ങളായി അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരം സമീപനങ്ങളായിരുന്നു അനുരഞ്ജന ശ്രമങ്ങള്‍ക്കു തടസ്സം നിന്നിരുന്നത്.
1954ല്‍ ജനീവാ സമ്മേളനത്തില്‍ സോവിയറ്റ് യൂനിയന്‍, ചൈന, യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊറിയന്‍ ഉപദ്വീപിന്റെ വിധിനിര്‍ണയിക്കാന്‍ ഒരുമിച്ചപ്പോള്‍ യുഎസ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ കൊറിയ എതിരാളികളാണെന്നും അവര്‍ കീഴടങ്ങാന്‍ ഒരുങ്ങണമെന്നുമുള്ള നിലപാടാണു സ്വീകരിച്ചിരുന്നത്. 1957ല്‍ കൊറിയന്‍ ഉപദ്വീപില്‍ ആണവ സംപുഷ്ടീകരണം പ്രഖ്യാപിച്ചപ്പോള്‍ വിമതസേനയുടെ 13 (ഡി) വകുപ്പ് അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കി. അടുത്ത വര്‍ഷം അതു ദക്ഷിണ കൊറിയയില്‍ ആണവ ആയുധ സമാനമായ ജോണ്‍സണ്‍ മിസൈലുകള്‍ വിന്യസിച്ചു.
2011ല്‍ അധികാരമേറ്റപ്പോള്‍ മുതല്‍ രാജ്യത്തെ ആണവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായിരുന്നു കിങ് ജോങ് ഉന്നിന്റ നീക്കം. ഒടുവില്‍ ദക്ഷിണ കൊറിയയുടെ മധ്യസ്ഥ തയില്‍  ചര്‍ചയ്ക്കു വേദിയൊരുങ്ങുമ്പോള്‍ പൂര്‍ണ ആണവ നിരായുധീകരണത്തിനു കിം സന്നദ്ധതനാവുമോ എന്നതും  ഉത്തര കൊറിയയുടെ സുരക്ഷ ഉറപ്പുനല്‍കാന്‍ യുഎസ് തയ്യാറാവുമോ എന്നതുമാണു ലോകം ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it