Kollam Local

മുന്‍കാല ജല രാജാക്കന്‍മാര്‍ക്ക് ഇത്തവണ തുഴയിടറി



കൊല്ലം: മുന്‍ നാളുകളിലെ കരുത്തന്‍മാര്‍ക്ക് തുഴയിടറുന്ന കാഴ്ചയാണ് ഇത്തവണ പ്രസിഡന്റ്‌സ് ട്രോഫിയില്‍ കണ്ടത്. അതേ സമയം 2014ല്‍ ആദ്യമായി ആദ്യമായി പ്രസിഡന്റ്‌സ് ട്രോഫിയില്‍ മാറ്റുരച്ച സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ ഇത്തവണ കപ്പില്‍ മുത്തമിടുന്നതും കണ്ടു. 2014 ജേതാവ് ആനാരി ചുണ്ടനും 2013ലെ ജേതാവ് കാരിച്ചാലുമടക്കം മുന്‍ കാല രാജാക്കന്‍മാര്‍ ഇത്തവണയും പ്രസിഡന്റ്‌സ് ട്രോഫിയില്‍ കരുത്തു തെളിയിച്ചില്ല.   2016 നെഹ്‌റു ട്രോഫി വിജയി കൂടിയായ കാരിച്ചാല്‍ കഴിഞ്ഞ തവണ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാംസ്ഥാനം നേടിയപ്പോള്‍ ഇത്തവണ ഫൈനല്‍ മല്‍സരത്തിനുണ്ടായിരുന്നതാണ് ചുണ്ടന്‍മാരില്‍ കണ്ട മുന്നേറ്റം   ഏറ്റവും കൂടുതല്‍ തവണ ആലപ്പുഴ പുന്നമട കായലിലെ നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ വിജയിയെന്ന ഖ്യാതിയുള്ള ഈ ചുണ്ടനാണ് കാരിച്ചാല്‍്.  1973 മുതല്‍ രണ്ടു ഹാട്രിക് ഉള്‍പ്പെടെ 15 തവണയാണ് നെഹ്‌റു ട്രോഫി നേടിയത്. 2011ല്‍ നീറ്റിലിറങ്ങിയ ആയാപറമ്പ് പാണ്ടി മൂന്നാം സ്ഥാനത്തിനായുള്ള മല്‍സരത്തിനാണ് ഇത്തവണ തുഴയെറിഞ്ഞത്.  പ്രസിഡന്റ്‌സ് ട്രോഫി, കല്ലട ജലോല്‍സവം എന്നിവയില്‍ ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ആയാപറമ്പ് പാണ്ടി. 2016 ലെ കല്ലട ജലോല്‍സവത്തിലെ വിജയികൂടിയാണ് ഈ ചുണ്ടന്‍. 2008ല്‍ നീറ്റിലിറങ്ങിയ കരുവാറ്റ ശ്രീവിനായകന്‍ ഇത്തവണ നാലാ സ്ഥാനത്തിനായിട്ടാണ് മല്‍സരിച്ചത്. പായിപ്പാട് നീരേറ്റുപുറം ജലോല്‍സവത്തില്‍ കപ്പ് നേടിയിട്ടുളള കരുവാറ്റ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല.  പ്രഥമ പ്രസിഡന്റ്‌സ് ട്രോഫി വിജയിയായ ശ്രീഗണേശന്‍ ചുണ്ടന്‍ ഇത്തവണ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മല്‍സരത്തിലായിരുന്നു. പഴയ പായിപ്പാടന്‍ ചുണ്ടനാണു പുതുക്കി പണിതു 2002ല്‍ ശ്രീഗണേശന്‍ ചുണ്ടനായി നീറ്റിലിറങ്ങിയത്. 2013 ട്രോഫി വിജയിയും 2013, 2014 വര്‍ഷങ്ങളില്‍ കല്ലട ജലോല്‍സവ വിജയിയുമാണ്.
Next Story

RELATED STORIES

Share it