Flash News

മുത്ത്വലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കും: മുസ്‌ലിം ലീഗ്‌

ന്യൂഡല്‍ഹി: മുത്ത്വലാഖ് സമ്പ്രദായം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് മുസ്‌ലിം ലീഗ്. ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണു ലീഗ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
സ്ത്രീസംരക്ഷണം പോലും ഇല്ലാതാക്കുന്ന ബില്ലാണ് കേന്ദ്രം ഇപ്പോള്‍ അവതരിപ്പിക്കുന്നതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതിനു പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും ബില്ലിന്റെ ദുരുദ്ദേശ്യത്തെക്കുറിച്ച് ശക്തമായ പ്രചാരണം നടത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ബില്ല് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. രാഷ്ടീയപ്രേരിതമാണ്. മുസ്‌ലിം വ്യക്തി നിയമം ഇല്ലാതാക്കാനുള്ള നീക്കമാണു സര്‍ക്കാര്‍ നടത്തുന്നത്. ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ദുരുദ്ദേശ്യമാണ് ഇതിന് പിന്നില്‍.
മുത്ത്വലാഖ് തടയാനെന്ന പേരില്‍ കൊണ്ടുവന്ന നിയമം വിവാഹമോചനം പോലും വിലക്കുന്ന രീതിയിലാണ് നിയമത്തിന്റെ ഘടനയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.  ത്വലാഖ് എന്ന രീതി തന്നെ ക്രിമിനല്‍വല്‍ക്കരിച്ചാണ് കരടു നിയമം നിര്‍മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്ത്വലാഖ് ചെയ്യുന്ന ഭര്‍ത്താവിനെ മൂന്ന് വര്‍ഷം ജയിലിലടയ്ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ നിബന്ധനവയ്ക്കുന്നത് വൈരുധ്യമാണ്.
വൈരുധ്യങ്ങള്‍ നിറഞ്ഞ ഈ ബില്ലിന് പിന്നില്‍ രാഷ്ട്രീയമായ ദുഷ്ടലാക്കാണെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it