Breaking News

മുത്ത്വലാഖ് ബില്ലിനെതിരേ ദേശവ്യാപക പ്രചാരണവുമായി എസ്ഡിപിഐ

മുത്ത്വലാഖ് ബില്ലിനെതിരേ ദേശവ്യാപക പ്രചാരണവുമായി എസ്ഡിപിഐ
X
ന്യൂഡല്‍ഹി: വിവാദമായ മുത്ത്വലാഖ് ബില്ല് പാസാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഒരുമാസം നീണ്ടു നില്‍ക്കുന്ന ദേശവ്യാപക പ്രചാരണത്തിന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ.
വോട്ട് ധ്രുവീകരണം മുന്നില്‍ക്കണ്ട് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് മുത്ത്വലാഖ് ബില്ല് അവതരിപ്പിക്കാനുള്ള ധൃതിപിടിച്ചുള്ള നീക്കമെന്ന് എസ്ഡിപിഐ നേതാക്കള്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


രാജ്യത്ത് മതസ്വാതന്ത്ര്യം നിരോധിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരം നിയമനിര്‍മാണത്തിന് പിന്നിലെന്ന് എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആരോപിച്ചു.
മുത്ത്വലാഖിനെതിരേ വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഭാര്യയെ ഉപേക്ഷിച്ചയാളാണ്. ഇതിനെതിരേ പ്രചാരണം നടത്തുന്ന പല സംഘപരിവാര നേതാക്കള്‍ക്കും കുടുംബജീവിതത്തിന്റെ അനുഭവങ്ങള്‍ പോലുമില്ല. ഇത്തരം ആളുകള്‍ക്ക്, ഇപ്പോള്‍ ഉണ്ടായിരിക്കുന്ന 'നീതി'ക്കു വേണ്ടിയുള്ള പുതിയ താല്‍പര്യം രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നതും മുസ്‌ലിംകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘപരിവാര ക്രിമിനലുകള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ തല്ലിക്കൊന്ന കുടുംബങ്ങളിലെ സ്ത്രീകളെ വിധവകളാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എവിടെയായിരുന്നുവെന്നു ചോദിച്ച ഷറഫുദ്ദീന്‍ അഹ്മദ് ഇത്തരം വിഷയങ്ങളില്‍ മൗനംപാലിക്കുന്ന സര്‍ക്കാര്‍ മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണം അവകാശപ്പെടുന്നത് കാപട്യമാണെന്നു കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ കലാപങ്ങളില്‍ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളും കുട്ടികളും ചുട്ടെരിക്കപ്പെട്ടപ്പോള്‍ മുസ്‌ലിം സ്ത്രീ സംരക്ഷകരെ കണ്ടില്ല. ഹിന്ദു നിയമത്തിനെതിരായി കേന്ദ്രമന്ത്രിമാര്‍ തന്നെ ബഹുഭാര്യത്വം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് നിലപാടാണെന്നും അദ്ദേഹം ചോദിച്ചു. രാജ്യവ്യാപകമായി വ്യക്തിനിയമങ്ങള്‍ക്ക് മേലുള്ള കൈയേറ്റം നിര്‍ത്തുക എന്ന പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
ദേശീയ ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് ഷെഫി, ഇല്യാസ് തുംബെ, ദേശീയ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി, ദേശീയ പ്രവര്‍ത്തക സമിതി അംഗം ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it