Flash News

മുത്വലാഖിന്റെ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ടതില്ല-മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

മുത്വലാഖിന്റെ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ടതില്ല-മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്
X


ന്യൂഡല്‍ഹി: രാമന്‍ അയോധ്യയില്‍ ജനിച്ചെന്ന ഹൈന്ദവ വിശ്വാസം പോലെയാണ് മുത്തലാഖെന്നും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിനുവേണ്ടി മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു.
മുത്വലാഖ് വിഷയത്തില്‍ ബാഹ്യ ഇടപെടല്‍ വേണ്ടെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണെന്നും 1,400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെയെന്നും കപില്‍ സിബല്‍ ചോദിച്ചു. മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്‌ലിം സമുദായത്തിന്റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ സിബല്‍ വ്യക്തമാക്കി.
വിശ്വാസത്തിന്റെ കാര്യമാണിതെന്നും ഭരണഘടനാപരമായ സമത്വത്തിന്റെയോ ധര്‍മത്തിന്റെയോ ചോദ്യം അവിടെ ഉയരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ്്് സിബല്‍ മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്ന മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാട്്് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it