മുജാഹിദ് സമ്മേളനം: കേന്ദ്രമന്ത്രി നഖ്‌വിയും സ്വാമി അഗ്‌നിവേശും ഇന്ന് പങ്കെടുക്കും

മലപ്പുറം: മുജാഹിദ് ചതുര്‍ദിന സംസ്ഥാന സമ്മേളനം ഇന്ന് വൈകീട്ട് 4 മണിക്ക് മലപ്പുറം വേങ്ങര കൂരിയാട് ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അധ്യക്ഷന്‍ മൗലാന അസ്ഗറലി ഇമാം മഹ്ദി അസ്സലഫി  ഉദ്ഘാടനം ചെയ്യും. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് മുഖ്യാതിഥി. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്് ടി കെ മുഹ്‌യുദ്ദീന്‍ ഉമരി അധ്യക്ഷത വഹിക്കും.
വൈകീട്ട് 6.30ന് സമ്മേളന പ്രമേയം ആധാരമാക്കി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടക്കും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഹനീഫ, സ്വാമി അഗ്‌നിവേശ്, വി ഡി സതീശന്‍ എംഎല്‍എ പങ്കെടുക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രധാന പന്തലില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജുമുഅ നമസ്‌കാരം. ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാന്‍ റൂഹുല്‍ ഖുദ്‌സ് നദ്‌വി ലഖ്‌നോ ഉദ്ഘാടനം ചെയ്യും. 4ന് നവോത്ഥാന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മുസ്്‌ലിം ലോകം പുതിയകാല ദൗത്യം എന്ന ചര്‍ച്ചാ സമ്മേളനത്തില്‍ മുസ്്‌ലിം ലോകം ഐക്യത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ രാവിലെ 11ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പ്രഭാഷണം നടത്തും. മസ്ജിദുല്‍ അഖ്‌സ, ഫലസ്തീന്‍ പ്രശ്‌നം കെ മൊയ്തീന്‍ കോയ സംസാരിക്കും. അന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ മാധ്യമങ്ങളും പൗരാവകാശങ്ങളും ചര്‍ച്ച ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, മാധ്യമം എഡിറ്റര്‍ ഒ അബ്ദുര്‍റഹിമാന്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍, എ സജീവന്‍(സുപ്രഭാതം) പങ്കെടുക്കും. നിയമ സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it