malappuram local

മുങ്ങിയ പ്രതിയെ പിടികൂടാന്‍ നടപടി കാര്യക്ഷമ മാക്കണമെന്ന് ബന്ധുക്കള്‍

കൊണ്ടോട്ടി: ഭാര്യയേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിമയമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
മകള്‍ സാബിറ(22), മക്കളായ ഫാത്തിമ ഫിദ (4), ഫാത്തിമ നിദ (2) എന്നിവരെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ശരീഫിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഒളവട്ടൂര്‍ മായക്കര കാവുങ്ങല്‍ മുഹമ്മദ്, ഭാര്യ ഫാത്തിമ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയത്.
അനുകൂലമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഇവരെ അറിയിച്ചു. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. 2013 ജൂലൈ 22നാണ് പ്രതി വാവൂര്‍ സ്വദേശിയും മകളുടെ ഭര്‍ത്താവുമായ മുഹമ്മദ് ഷരീഫ്, ഭാര്യ സാബിറ(22), മക്കളായ ഫാത്തിമ ഫിദ, ഫാത്തിമ നിദ എന്നിവരെ ക്രൂരമായി വെള്ളക്കെട്ടില്‍ മുക്കി കൊന്നത്.
പെരുമ്പറമ്പ്-പെരിങ്കടവ് പഞ്ചായത്ത് റോഡ് ജംഗ്ക്ഷന്‍ ആലുക്കലിലെ വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. പെരുന്നാളിന് വസ്ത്രങ്ങള്‍ വാങ്ങിവരുമ്പോള്‍ പുലര്‍ച്ചെയാണ് ശരീഫ് മൂന്ന് പേരേയും കൊന്നത്. തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് ശരീഫിനെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാള്‍ ഹൈക്കോടതയില്‍നിന്ന്് ജാമ്യം നേടുകയായിരുന്നു.
മഞ്ചേരി ജില്ലാ സെഷന്‍ കോടതിയില്‍ കേസായതോടെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആറു മാസം കൊണ്ട് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 2015 ഏപ്രില്‍ 22ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവായി. എന്നാല്‍, കേസില്‍ കോടതിയില്‍ ഹാജരായില്ല. ഇതോടെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. ഒളിവില്‍പോയ പ്രതി ഷരീഫിനെ വര്‍ഷങ്ങളായിട്ടും പോലിസിന് കണ്ടെത്താനായിട്ടില്ല. ഇയാളെ വയനാട്, ഗൂഡല്ലൂര്‍, കണ്ണൂര്‍, എടക്കര ഭാഗങ്ങളില്‍ പലരും കണ്ടതായി പറയുന്നു. വിവരം പോലിസില്‍ അറിയിച്ചിട്ടും അന്വേഷണം നടന്നിട്ടില്ല.
പ്രതിയുടെ പേരിലുളള രണ്ട് വാഹനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും മാതാവിന്റെ മരണത്തോടെ പ്രതിക്ക് അവകാശപ്പെട്ട വസ്തുക്കള്‍ വില്‍പ്പന നടന്നിട്ടുമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.
പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രതേ്യക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ബന്ധുക്കള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും
Next Story

RELATED STORIES

Share it