malappuram local

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്ധനസമാഹരണ യജ്ഞം നാളെമുതല്‍

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ധന സമാഹരണ യജ്ഞത്തിന് നാളെ തുടക്കം കുറിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നാളെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30ന് വരെ മഞ്ചേരി മിനിസിവില്‍ സ്റ്റേഷനിലുള്ള ഏറനാട് താലൂക്ക് ഓഫിസിലാണ് ജില്ലയിലെ ധനസമാഹാരണത്തിന് തുടക്കമിടുന്നത്. തുടര്‍ന്ന് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെ കൊണ്ടോട്ടി താലൂക്ക് ഓഫിസിലും ധന സമാഹരണം നടക്കും. താലൂക്ക് ഓഫിസികളില്‍ എത്തി എല്ലാവര്‍ക്കും ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം. താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ധന സമാഹരണ യജ്ഞത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീല്‍, എംപി, എംഎല്‍മാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജില്ലാ കലക്ടര്‍ വിവിധ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞത്തില്‍ എല്ലാ വിഭാഗം ആളുകളും സജീവമായി പങ്കാളികളാവണമെന്നും തങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സംഭാവന നല്‍ണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ ആവശ്യമുണ്ട്. വലിയൊരു തുക പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ചാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയും. മത രാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, ക്ലബ്ബുകള്‍ വ്യാപാരികള്‍, വ്യവസായികള്‍, വാഹന ഉടമകള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍ തുടങ്ങിയ ജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകളും ഈ യജ്ഞം വിജയിപ്പിക്കുന്നതില്‍ സഹകരിക്കണം. കഴിയുന്ന തുക സംഭാവനയായി നല്‍കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. സമാഹരണം നടക്കുന്ന താലൂക്കും സമയവും, സപ്തംബര്‍ 12ന് രാവിലെ 10 മുതല്‍ 12.30 വരെ നിലമ്പൂര്‍ താലൂക്ക് ഓഫിസ്. തുടര്‍ന്ന് 2.30 മുതല്‍ അഞ്ചുവരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസ്. 13ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 .30 വരെ വരെ തിരൂരങ്ങാടി താലൂക്ക് ഓഫിസ്. 2.30 മുതല്‍ അഞ്ച് വരെ തിരൂര്‍ താലൂക്ക് ഓഫിസ്. 14ന് 10.30 മുതല്‍ 12.30 വരെ പൊന്നാനി താലൂക്ക് ഓഫിസ്. ക്യാംപിന്റെ സമാപന ദിവസമായ സപ്തംബര്‍ 15ന് കലക്ടറേറ്റില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ സഹായം സ്വീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it