kozhikode local

മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാര്‍ഹം: പ്രതിരോധ സമിതി

കോഴിക്കോട്: അതിവേഗ റെയില്‍ സംസ്ഥാനത്തിനാവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് അതിവേഗ റെയില്‍ പ്രതിരോധ സമിതി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം  പദ്ധതിക്കുവേണ്ടിയുള്ള കോര്‍പറേറ്റുകളുടെ നീഗൂഢനീക്കളെ അവസാനിപ്പിച്ച് സംസ്ഥാനത്തെയും തലമുറകളെയും കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്തിയെന്ന് പ്രതിരോധ സമിതി സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ നീലകണ്ഠനും കോ-ഓഡിനേറ്റര്‍ എ ബിജുനാഥും പ്രസ്താവനയില്‍ അറിയിച്ചു.
ശരിയായ ലക്ഷ്യബോധവും ചിട്ടയായ പ്രവര്‍ത്തനങ്ങളുമുള്ള ഒരു ജനകീയ സമരവും പരാജയപ്പെടില്ലെന്നതിന്റെ തെളിവാണ് അതിവേഗ പാതക്കെതിരെയുള്ള സമരം. ആയിരക്കണക്കിനേക്കര്‍ ഭൂമിയേറ്റെടുത്തും നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും നിര്‍മിക്കുന്ന അതിവേഗപാതക്കെതിരെ ഏഴു വര്‍ഷമായി നിരവധി സമരങ്ങളാണ് സംസ്ഥാനത്ത് നടന്നത്.
കോടികള്‍ ധൂര്‍ത്തടിക്കാനുള്ള കേന്ദ്രമായി കോര്‍പറേഷന്‍ മാറിയെന്നും പദ്ധതി ഉപേക്ഷിച്ചതിനാല്‍ അതിവേഗ റെയില്‍ കോര്‍പറേഷന്‍ ഉടന്‍ പിരിച്ചുവിടണമെന്നും സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it