palakkad local

മുക്ക് പണ്ടം പണയം വച്ച് 25 ലക്ഷം തട്ടിയ നാല് പ്രതികള്‍ അറസ്റ്റില്‍



വടക്കഞ്ചേരി: മുക്ക് പണ്ടം പണയം വച്ച് 25 ലക്ഷം തട്ടിയ നാല് പേര്‍ അറസ്റ്റില്‍. ഇന്ത്യന്‍ ബാങ്കിന്റെ വടക്കഞ്ചേരി ശാഖയില്‍ നിന്നും മുക്കുപണ്ടം പണയം വച്ച് 25 ലക്ഷം തട്ടിയതുമായി ബന്ധപ്പെട്ട് ബാങ്ക് അപ്രൈസര്‍ വടക്കഞ്ചേരി അയക്കാട് പുതിയ വീട്ടില്‍ രഘുനാഥന്‍ (51), ആയക്കാട് കളത്തില്‍ വീട്ടില്‍ ശശികുമാര്‍ (42), അയക്കാട് പുത്തന്‍വീട്ടില്‍ സജീഷ് (31), കണ്ണമ്പ്ര മന്നത്ത് പറമ്പ് പത്മനാഭന്‍ (45) എന്നിവരാണ് അറസ്റ്റിലായത്.സംഭവുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി തച്ചക്കോട് സുധാകരന്‍, ആയക്കാട് പുത്തന്‍വീട് അനിത എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. 2015 ഫെബ്രുവരി 6 മുതല്‍ 2017 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി 1345 ഗ്രാം മുക്ക് പണ്ടം പണയം വച്ച് ഇരുപത്തിനാലര ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നു.കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണ്ണം എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും. ബാങ്കിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലുമാണ് കള്ളത്തരം മനസ്സിലായത്.ബാങ്കില്‍ അപ്രൈസറായി ജോലി ചെയ്യുന്ന രഘുനാഥിന്റെ ഒത്താശയോടു കൂടി ബന്ധുക്കളും സുഹൃത്തുക്കളുമായവരെ കൊണ്ട് മുക്ക് പണ്ടം പണയം വയ്പ്പിക്കുകയായിരുന്നു. അറസ്റ്റിലായ സജീഷിന്റെ ഭാര്യയാണ്അനിത. വടക്കഞ്ചേരി എസ്ഐ  വിപിന്‍ കെ വേണുഗോപാലിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it