kozhikode local

മുക്കം നഗരസഭയില്‍ യു.ഡി.എഫ്. സീറ്റ് വിഭജനം പൂര്‍ത്തിയായി

മുക്കം: കേരള കോണ്‍ഗ്രസ്, സി.എം.പി, ജനതാദള്‍ യു എന്നിവരുടെ പ്രതിഷേധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്ന  മുക്കം മുനിസിപ്പാലിറ്റി യു.ഡി.എഫ.് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. കോണ്‍ഗ്രസ് 19, മുസ്്‌ലിംലീഗ് 11, ജനതാദള്‍ യു ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് ധാരണയായത്. തോട്ടത്തിന്‍ കടവ്, നെല്ലിക്കാ പൊയില്‍, നീലേശ്വരം, കാഞ്ഞിരമുഴി, മാങ്ങാ പൊയില്‍, മുത്തേരി, അഗസ്ത്യന്‍ മുഴി, കുറ്റിപ്പാല, മുക്കം, കയ്യിട്ടാ പൊയില്‍, വെസ്റ്റ് മാമ്പറ്റ, നെടുമങ്ങാട്, കച്ചേരി, കണക്ക് പറമ്പ്, വെസ്റ്റ് ചേന്ദമംഗല്ലൂര്‍,

പൊറ്റശ്ശേരി, വെസ്റ്റ് മണാശ്ശേരി, മണാശ്ശേരി ടൗണ്‍, കരിയാകുളങ്ങര വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും. നടുകില്‍, തെച്യാട്, കല്ലുരുട്ടി സൗത്ത്, കല്ലുരുട്ടി നോര്‍ത്ത്, തൂങ്ങുംപുറം, പൂളപ്പൊയില്‍, കാതിയോട്, വെണ്ണക്കോട്, മുത്താലം, ഇരട്ട കുളങ്ങര, മുണ്ടുപാറ വാര്‍ഡുകളില്‍ ലീഗ് സ്ഥാനാര്‍ഥികളും  കുറ്റിയേരിമ്മല്‍ വാര്‍ഡില്‍ ജനതാദള്‍(യു)വും മല്‍സരിക്കും. മംഗലശ്ശേരി, പുല്‍പ്പറമ്പ് മാര്‍ സുകളില്‍ സ്വതന്ത്രന്‍മാര്‍ മത്സരിക്കും.

ചര്‍ച്ചയ്ക്ക് സി ജെ ആന്റണി, പൈതല്‍ ഹാജി, സി കെ കാസിം, എന്‍ പി ശംസുദീന്‍,വേണു കല്ലുരുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി.എം.പിയും കേരള കോണ്‍ഗ്രസും സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് യു.ഡി.എ യുമായി സഹകരിക്കുകയില്ലെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.അതേ സമയം ജനതാദള്‍ യുണൈറ്റഡുമായി ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്ന് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it