മുംബൈയില്‍ ഓട്ടോ പെര്‍മിറ്റ് കിട്ടാന്‍ മറാത്തി സംസാരിക്കണം

മുംബൈയില്‍ ഓട്ടോ പെര്‍മിറ്റ് കിട്ടാന്‍ മറാത്തി സംസാരിക്കണം
X
.
img-01-preset-1

മുംബൈ: മുംബൈ നഗരത്തില്‍ ഓട്ടോറിക്ഷ പെര്‍മിറ്റ് കിട്ടണമെങ്കില്‍ മറാത്തി സംസാരിക്കണം. 15 വര്‍ഷം സംസ്ഥാനത്തു സ്ഥിരം താമസക്കാരുമാവണം. മഹാരാഷ്ട്രക്കാര്‍ക്കു ജോലി ഉറപ്പാക്കാനാണീ തീരുമാനമെന്നു ശിവസേനാ നേതാവുകൂടിയായ സംസ്ഥാന ഗതാഗതമന്ത്രി ദിവാകര്‍ റാവോട്ടി വിശദീകരിച്ചു. ഓട്ടോറിക്ഷ മേഖലയില്‍ പുതിയ നയം വിജയിച്ചാല്‍ ടാക്‌സി പെര്‍മിറ്റിന്റെ കാര്യത്തിലും ഇതു നടപ്പാക്കും.
പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ഭാഷാ നൈപുണി അളക്കാന്‍ പ്രത്യേക പരീക്ഷ നടത്തും. പഴയ പെര്‍മിറ്റുള്ളവര്‍ക്ക് അടുത്തമാസം 30വരെ പുതുക്കുന്നതിന് അവസരം നല്‍കും.
സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരില്‍ കൂടുതല്‍ ഇതരസംസ്ഥാനത്തുനിന്നുള്ളവരാണെന്നു സര്‍ക്കാര്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ കണെ്ടത്തിയിരുന്നു. മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ഭാഗമായാണു പുതിയ നയം ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
എന്നാല്‍ തങ്ങള്‍ പുതിയ നയം കൊണ്ടുവരികയല്ല, നിലവിലുള്ളതു ശക്തിപ്പെടുത്തുക മാത്രമാണു ചെയ്തതെന്നു മന്ത്രി അവകാശപ്പെടുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ്സും എന്‍.സി.പിയും സര്‍ക്കാര്‍ നിലപാടിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it