kasaragod local

മീസില്‍സ്- റുബെല്ല : 2,20,523 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കി



കാസര്‍കോട്്: മീസില്‍സ് റുബെല്ലാ പ്രതിരോധ കുത്തിവെപ്പ് അവസാനിക്കുവാന്‍ ഒമ്പത് ദിവസംശേഷിക്കെ ജില്ലയിലിതുവരെ 2,20,523 കുട്ടികള്‍ക്ക് സുരക്ഷിതമായി പ്രതിരോധ കുത്തിവെപ്പ് നല്‍കി. 69 ശതമാനമാണ് ഇതുവരെ കുത്തിവെപ്പ് നല്‍കിയത്. നീലേശ്വരം ബ്ലോക്കില്‍ 87 ശതമാനവും പെരിയ ബ്ലോക്കില്‍ 81 ശതമാനവും പനത്തടി ബ്ലോക്കില്‍ 97 ശതമാനവും ബേഡഡുക്ക ബ്ലോക്കില്‍ 77 ശതമാനവും മുളിയാര്‍—— ബ്ലോക്കില്‍ 47 ശതമാനവും കുമ്പള ബ്ലോക്കില്‍ 50 ശതമാനവും മംഗല്‍പാടി ബ്ലോക്കില്‍ 42 ശതമാനവും കുട്ടിള്‍ക്ക് കുത്തിവെപ്പ് നല്‍കി. മീസില്‍സ്(അഞ്ചാം പനി), റുബെല്ലാ എന്നീ രോഗങ്ങള്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഇല്ലാതാക്കണമെങ്കില്‍ എല്ലാ കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും  കുത്തിവെപ്പ് എടുക്കാതിരുന്നാല്‍ ഈ രോഗങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുകയും വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്ക് പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യതയുമുണ്ട്.  കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തില്‍ വിവിധ തുറകളിലുള്ളവര്‍ സംബന്ധിക്കും.
Next Story

RELATED STORIES

Share it