kozhikode local

മിഠായിത്തെരുവ് സുരക്ഷാക്രമീകരണം : അന്തിമഘട്ട പരിശോധന 15 മുതല്‍



കോഴിക്കോട്: മിഠായിത്തെരുവ് സൗന്ദര്യവത്ക്കരത്തിന്റെയും സുരക്ഷാ മുന്‍കരുതലിന്റേയും ഭാഗമായി കടകളിലെ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി മെയ് 15 മുതല്‍ 19 വരെ അന്തിമഘട്ട പരിശോധനകള്‍ നടക്കും. കലക്ടറുടെ ചേമ്പറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കടകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ നടപടി പ്രകാരമുണ്ടെന്ന് ഉറപ്പുവരുത്താനായി മുമ്പ് 1250 ഓളം കടകളില്‍ പരിശോധന നടത്തുകയും ചില കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ബാക്കിയുള്ള കടകള്‍ക്ക്  ഇന്നും നാളെയുമായി നോട്ടീസ് നല്‍കും. അന്തിമ പരിശോധനയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ സ്ഥാപിച്ചില്ലെന്ന് ബോധ്യപ്പെട്ടാല്‍ കടയടയ്ക്കല്‍ നടപടിയിലേക്ക് നീങ്ങും. നോട്ടീസ് നല്‍കി ഏഴു ദിവസത്തിനകം പരിഹാരം കാണാത്ത കടകള്‍ക്കാണ് കടയടയ്ക്കല്‍ ഉത്തരവ് നല്‍കുക. മിഠായിത്തെരുവ് സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ യു.വി. ജോസ് നിര്‍ദ്ദേശം നല്‍കി. എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍നാസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, അഡീഷണല്‍ തഹസില്‍ദാര്‍ അനിതകുമാരി യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it