Flash News

മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം; മൂന്ന് പ്രവിശ്യകളില്‍ കൂടി ഉടന്‍

മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം; മൂന്ന് പ്രവിശ്യകളില്‍ കൂടി ഉടന്‍
X


ദമ്മാം: മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍കരണ പദ്ധതി പ്രധാനപ്പെട്ട മൂന്ന് പ്രവിശ്യകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി സൗദി തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പ്രവിശ്യാ സ്വദേശിവല്‍കരണ വിഭാഗം മേധാവി എന്‍ജിനീയര്‍ സഅദ് അല്‍ ഗാംദി അറിയിച്ചു. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളിലാണ് പുതുതായി 100 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കാന്‍ പോവുന്നത്. മറ്റു ഒമ്പത് ചെറിയ പ്രവിശ്യകളിലെ മാളുകളില്‍ സമ്പൂര്‍ണമായി സൗദിവല്‍കരണം നടപ്പാക്കിയ ശേഷമാണ് രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പ്രവിശ്യകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.

അതാത് പ്രവിശ്യകളിലെ ഗവര്‍ണറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സൗദിവല്‍കരണ സമിതിയാണ് സ്വദേശിവല്‍കരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ക്കാണ് (മുഹര്‍റം) മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍കരണം നടപ്പാക്കി തുടങ്ങിയത്. അല്‍ഖസീം പ്രവിശ്യയില്‍ നിന്നായിരുന്നു തുടക്കം. ഇതിന് മുന്നോടിയായി സ്വദേശി യുവതീ യുവാക്കള്‍ക്ക് മാനവ വിഭവശേഷി വികസന നിധിയുടെ സഹായത്തോടെ പരിശീലനവും വായ്പകളും നല്‍കിയിരുന്നു. ശുചീകരണം ഒഴികെയുള്ള മുഴുവന്‍ ജോലികള്‍ക്കും സ്വദേശികളെ മാത്രമേ അനുവദിക്കൂ.

പ്രധാന പ്രവിശ്യകളായ മക്ക, റിയാദ്, കിഴക്കന്‍ പ്രദേശങ്ങള്‍ കൂടി സ്വദേശിവല്‍കരണം നടപ്പാക്കുന്നതോടെ മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇവിടങ്ങളില്‍ നിയമം എന്നാണ് പ്രാബല്യത്തില്‍ വരികയെന്ന്് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it