മാലിന്യം ഭക്ഷിച്ച സംഭവം: ഹോസ്റ്റലിലാക്കിയ കുട്ടികള്‍ നാട്ടിലെത്തി
BY Sumeera SMR3 Dec 2015 3:36 AM GMT
Sumeera SMR3 Dec 2015 3:36 AM GMT
മാനന്തവാടി: പട്ടിണിയെ തുടര്‍ന്ന് മാലിന്യം ഭക്ഷിച്ചുവെന്ന് ആക്ഷേപമുയര്‍ന്ന കണ്ണൂര്‍ പേരാവൂരിലെ മൂന്ന് ആദിവാസിക്കുട്ടികളെ പേരിയയിലെ ഹോസ്റ്റലില്‍ നിന്നു കാണാതായി. പിന്നീട് തലപ്പുഴ പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ പേരാവൂരിലെ വീട്ടിലുണ്ടെന്നു കണ്ടെത്തി. കുട്ടികളുടെ ദയനീയ അവസ്ഥയറിഞ്ഞ് പേരിയയിലെ സ്വകാര്യവ്യക്തി തന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ച് പേരിയയിലെ സ്കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ കുട്ടികള്‍ സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ തലപ്പുഴ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വയനാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് നാട്ടിലേക്ക് തിരികെ പോന്നതെന്ന് കുട്ടികള്‍ പറഞ്ഞതായി പോലിസ് പറയുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT