ernakulam local

മാലിന്യം കത്തിക്കല്‍ ദുരിതമാവുന്നു

ആലുവ: ജനവാസ കേന്ദ്രത്തിലെ മാലിന്യ നിക്ഷേപവും മാലിന്യം കത്തിക്കലും നാട്ടുകാര്‍ക്ക് ദുരിതമാവുന്നു.
ചൂര്‍ണിക്കര ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡിലെ മാരിയില്‍ പൈപ്പ്‌ലൈന്‍ റോഡിലാണ് അനധികൃത മാലിന്യ നിക്ഷേപം.
പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ പലയിടങ്ങളിലും രഹസ്യകാമറകള്‍ സ്ഥാപിച്ചതോടെയാണ് ഈ ഭാഗത്തേക്ക് മാലിന്യ നിക്ഷേപം ശക്തമായത്.
ജനവാസ കേന്ദ്രത്തിലെ മാലിന്യനിക്ഷേപം ഇടക്കിടെ കത്തിക്കുന്നത് നാട്ടുകാര്‍ക്ക് ഏറെ ദുരിതമായിട്ടുണ്ട്.
Next Story

RELATED STORIES

Share it