palakkad local

മാര്‍ക്കറ്റിനു മുന്നിലെ വെള്ളക്കെട്ട് ദുരിതമാവുന്നു

പട്ടാമ്പി: പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ നഗരസഭയുടെ പുതിയ മല്‍സ്യ-മാംസ മാര്‍ക്കറ്റില്‍ മുന്നിലുള്ള വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നു.
പകര്‍ച്ചവ്യാധികളും, നിപാ പനികളും വ്യാപകമായി കൊണ്ടിരിക്കുമ്പോള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇതൊന്നും അറിഞ്ഞമട്ടില്ല. പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പടര്‍ന്നു പിടിക്കാനുള്ള സാഹചര്യമാണ് മീന്‍ മാര്‍ക്കറ്റിന്റെ മുന്നിലുള്ള ഈ വെള്ളക്കെട്ട്. മാര്‍ക്കറ്റില്‍നിന്ന് മീറ്ററുകളുടെ ദൂരം മാത്രമേ പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.
Next Story

RELATED STORIES

Share it