Flash News

മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണം : മജീദ് ഫൈസി



മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മംഗളം ചാനല്‍ റിപോര്‍ട്ടര്‍ക്കെതിരേ വേങ്ങരയില്‍ ലീഗുകാര്‍ നടത്തിയ കൈയേറ്റം ഞെട്ടലോടെയാണു കേട്ടത്. മാധ്യമപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനോട്  ആവശ്യപ്പെടുന്നതായും പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it