മാധ്യമപ്രവര്‍ത്തകനെതിരേ മോശം പരാമര്‍ശം; അര്‍നബ് ഗോസ്വാമിയെ വിമര്‍ശിച്ച് തെഹല്‍ക
BY Sumeera SMR27 May 2016 2:25 AM GMT
Sumeera SMR27 May 2016 2:25 AM GMT
ന്യൂഡല്‍ഹി: ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ തെഹല്‍ക മാധ്യമ പ്രവര്ത്തകന് അസദ് അശ്റഫിനെതിരേ വിഷമയമായ പരാമര്‍ശങ്ങള്‍ നടത്തിയ ടൈംസ് നൗ ചാനല്‍ അവതാരകന് അര്‍നബ് ഗോസ്വാമിക്കെതിരേ തെഹല്‍ക.
ബട്ലഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 'ഭീകരര്‍' എന്നാരോപിക്കപ്പെട്ടവര്ക്ക് ശുദ്ധിപത്രം നല്കുകയല്ല അസദ് ചെയ്തതെന്നും മറിച്ച് അതുസംബന്ധിച്ച പോലിസ് ഭാഷ്യത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും തെഹല്‍ക വ്യക്തമാക്കി. ഈ വിഷയത്തില്‍ അസദിനൊപ്പം നിലകൊള്ളുമെന്നും തെഹല്‍ക അറിയിച്ചു. ഔദ്യോഗിക ഭാഷ്യത്തെ ചോദ്യം ചെയ്യാനും അന്വേഷണം നടത്താനും അസദിന് അവകാശമുണ്ടെന്നും റിപോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
അസദിനെപ്പോലുള്ളവര്‍ 'ഇന്ത്യന്‍ മുജാഹിദീന്‍' മറയൊരുക്കി കൊടുക്കുകയാണെന്ന ് ഗോസ്വാമിയുടെ ആരോപണം കടുത്തതാണെന്നും ദുഃഖകരമാണതെന്നും തെഹല്‍ക അസോഷ്യേറ്റ് എഡിറ്റര്‍ അബ്ദുല്‍ വാസിഅ് പ്രതികരിച്ചു. നിഷ്പക്ഷമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് അസദെന്നും അദ്ദേഹത്തിനെതിരേയുള്ള ആരോപണത്തിന് അര്‍നബ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അര്‍നബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാണ്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT