kozhikode local

മാത്തോട്ടം കനാല്‍ ശുചീകരിക്കണം

മാത്തോട്ടം: മാത്തോട്ടത്തിനും മാറാടിനും ഇടയിലുള്ള കനാല്‍ മാലിന്യങ്ങളും പാഴലുകളും നിറഞ്ഞ് ഒഴുക്കും തുടര്‍ച്ചയും നഷ്ടപ്പെട്ട് മലിനമയമായ അവസ്ഥയിലാണ്. ഇതിന്റെ ഇരുകരകളിലുമായി താമസിക്കുന്ന നൂറ് കണക്കിന് വീട്ടുകാര്‍ അനുഭവിക്കുന്ന തീരാദുരിതത്തിന് അറുതി വരുത്താന്‍ അധികാരികള്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ മാറാട് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കനാല്‍ മുഴുവന്‍ പഌസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരമാണ്. തോടിന് കൈവരികളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് കാരണം ഒരു ചെറിയ കല്ല് കഷണമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ ചെളിവെള്ളത്തിലേക്ക് വീണാല്‍ കൊതുകുകള്‍ കൂട്ടത്തോടെ ഇളകും. അസഹ്യമായ ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങും.  കനാലിലെ ചളിയും പായലും മറ്റ് മാലിന്യങ്ങളും എടുത്തു മാറ്റി വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് സാഹചര്യമൊരുക്കുകയും പരിസര ശുചീകരണത്തേയും തോട് ശുചീകര ണത്തിന്റേയും ആവശ്യത്തിന് ബോധവത്കരണം നടത്തുകയും ചെയ്യണമെന്ന് ന്നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എസ്ഡിപിഐ മാറാട് ഈസ്റ്റ് ബ്രാഞ്ച് പ്രസിഡണ്ടായി എ ടി ജംഷീര്‍ ,സെക്രട്ടറി പി കെ സനൂപ്, ഖജാഞ്ചി എം പി ഷമീര്‍, വൈസ് പ്രസിഡണ്ടായി ടി അനസ്, ജോയിന്റ് സെക്രട്ടറിയായി പി ആഷിഖിനേയും മേഖലാ പ്രധിനിധിയായി  കെ പി അര്‍ഷാദിനേയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it