malappuram local

മാതൃ ശിശു ആശുപത്രി; കോടികളുടെ ഉപകരണങ്ങള്‍ വേണം; സര്‍ക്കാര്‍ മൗനം പാലിക്കുന്നു

പൊന്നാനി: സര്‍ക്കാര്‍ പണം മുടക്കാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂത്തിയായ പുതിയ മാതൃ ശിശു ആശുപത്രി നോക്കുകുത്തിയായി . ആശുപത്രി പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ 271 പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. അതിന് പുറമെ കോടികളുടെ ആശുപത്രി ഉപകരണങ്ങളും വേണം. ഇതിന് പണം മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ആശുപത്രി നോക്കുകൂത്തിയാകാന്‍ ഇടയാക്കിയത്.
സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന പദ്ധതിയായതിനാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം ഈ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാകാന്‍ ഇടയില്ലെന്നാണ് ലഭിക്കുന്ന വിവരം. മെഡിക്കല്‍ സൂപ്രണ്ട് മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ വരെയുള്ള 44 കാറ്റഗറികളിലെ തസ്തികകള്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാറിന് നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാറിന്റെ കാലത്താണ് ടി ബി ആശുപത്രി കോമ്പൗണ്ടില്‍ മാതൃ ശിശു ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മൂന്ന് നില കെട്ടിടത്തിന്റെ ഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. പത്ത് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടന്നത്. മൂന്നര കോടി രൂപയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയായിട്ടുണ്ട്. ഓപറേഷന്‍ തിയ്യേറ്റര്‍, മറ്റു ചികില്‍സാ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുളളത്. വൈദ്യുതികരണം ഉള്‍പ്പെടെ മിനുക്കുപണികളും തുടങ്ങാനുണ്ട്.
സ്വതന്ത്ര അധികാരത്തോടെയായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക. അതിനാല്‍ ജീവനക്കാരുള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളും പുതുതായി ഒര ുക്കണം. ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിന് വന്‍ തുകയുടെ ലിസ്റ്റാണ് സര്‍ക്കാറിന് മുന്നിലുള്ളത്. ഇതിന് മാത്രം കോടികള്‍ ചിലവഴിക്കേണ്ടിവരും.
Next Story

RELATED STORIES

Share it