മാതൃഭൂമിക്കു നേരെ ആക്രമണം; കെയുഡബ്ല്യുജെ പ്രതിഷേധിച്ചു
BY Sumeera SMR1 Jun 2016 5:22 AM GMT
Sumeera SMR1 Jun 2016 5:22 AM GMT
തിരുവനന്തപുരം: മാതൃഭൂമി കോട്ടയ്ക്കല്‍ യൂനിറ്റില്‍ അതിക്രമിച്ച് കയറി വാര്‍ത്താ ബ്യൂറോ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച് കാമറ ഉള്‍െപ്പടെ നശിപ്പിക്കുകയും ചെയ്ത അക്രമി സംഘത്തിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മാതൃഭൂമിയുടെ മുന്നിലൂടെയുള്ള ദേശീയ പാതയില്‍ ഇന്നലെ രാവിലെ നടന്ന വാഹനാപകട ദൃശ്യം പകര്‍ത്തുന്നതിനിടെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും കാമറയും ഫോണും തകര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് അക്രമിസംഘം മാതൃഭൂമി വളപ്പില്‍ കടന്നുകയറി അഴിഞ്ഞാടുകയായിരുന്നു. അക്രമികളെ ഉടനടി പിടികൂടാന്‍ പോലിസ് തയ്യാറാവണമെന്നു സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും സംയുക്ത വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT