kannur local

മാട്ടൂലില്‍ പുതുചരിത്രമെഴുതി എസ്ഡിപിഐ; പാപ്പിനിശ്ശേരിയില്‍ സേവനത്തിനുള്ള അംഗീകാരം

മാട്ടൂല്‍: മുസ്‌ലിം ലീഗിന്റെ സ്വാധീന മേഖലയായ മാട്ടൂല്‍ പഞ്ചായത്തില്‍ പുതുചരിത്രമെഴുതി എസ്ഡിപിഐ. കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതെ ലീഗ് ഭരിച്ചിരുന്ന മാട്ടൂലില്‍ ഇത്തവണ എസ്ഡിപിഐയുടെ ഒരു സ്ഥാനാര്‍ഥി ജയിക്കുകയും നാലു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. മാട്ടൂല്‍ സൗത്ത് മുനമ്പ് വാര്‍ഡില്‍നിന്ന് കെ കെ അനസാണ് വിജയിച്ചത്. ഇവിടെ കഴിഞ്ഞ തവണ ലീഗാണു വിജയിച്ചിരുന്നത്. ഇത്തവണ അനസിനു 646 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലീഗ് സ്ഥാനാര്‍ഥി കെ കെ മുഹമ്മദ് ആരിഫിനു ലഭിച്ചത് 531 വോട്ടുകളാണ്. പ്രദേശത്തെ സാമൂഹികമേഖലകളില്‍ എസ്ഡിപിഐയുടെ സജീവതയാണ് യുഡിഎഫ് ക്യാംപിനെ ഞെട്ടിച്ചു നേടിയ വിജയത്തിനു കാരണം.
ഒന്നാംവാര്‍ഡ് മാട്ടൂല്‍ നോര്‍ത്തില്‍ നേരിയ വ്യത്യാസത്തിനാണു എസ്ഡിപിഐയെ ജയം കൈവിട്ടത്. ലീഗിലെ സി അബ്ദുര്‍റഹ്മാന്‍ 358 വോട്ട് നേടി വിജയിച്ചപ്പോള്‍ എസ്ഡിപിഐയുടെ യുവസാരഥി ഇ കെ പി അബ്ദുസ്സമദിനു ലഭിച്ചത് 322 വോട്ടുകളാണ്. എല്‍ഡിഎഫ് സ്വതന്ത്ര ന്‍ ടി ജയന് 149 വോട്ടുകള്‍ ലഭി ച്ചു. ആറാം വാര്‍ഡ് മടക്കര ഈസ്റ്റില്‍ എസ്ഡിപിഐയുടെ കെ സൈനബ 302 വോട്ടുകളോടെ രണ്ടാമതെത്തി. 563 വോട്ടുകളാണ് ലീഗിനു ലഭിച്ചത്. സിപിഎം മൂ ന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാട്ടൂല്‍ സൗത്തില്‍ ലീഗിലെ കെ വി മുസ്തഫ ഹാജി 398 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ എസ്ഡിപിഐയുടെ ടി ടി മുഹമ്മദ് അശ്‌റഫിനു 284 വോട്ടുകള്‍ നേടാനായി.
പാപ്പിനിശ്ശേരി പഞ്ചായത്തിലെ ബാപ്പിക്കാന്‍ തോടില്‍നിന്നു വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ഥി സി ഷാഫി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഷാഫിക്ക് 538 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിലെ കെ കെ ജലീലിനു 250ഉം എല്‍ഡിഎഫ് സ്വതന്ത്രന്‍ ബി റഫീഖിനു 227ഉം വോട്ടുകള്‍ ലഭിച്ചു. ജനസേവനത്തിലും ജനകീയ വിഷയങ്ങളിലുമുള്ള കാര്യക്ഷമമായ ഇടപെടലാണ് എസ്ഡിപിഐക്ക് തുണയായത്. പ്രദേശവാസികള്‍ക്ക് ഏറെ ദുരിതം സൃഷ്ടിച്ച റോഡ് പ്രശ്‌നം, റെയില്‍വേ ഗേറ്റ് വിഷയം തുടങ്ങിയവയിലെല്ലാം എസ്ഡിപിഐയുടെയും സി ഷാഫിയുടെയും ഇടപെടല്‍ ജനങ്ങള്‍ അംഗീകരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it